കോഴിക്കോട്: എസ്.എഫ്.ഐ സമ്മേളനത്തിൽ വനിതാ പങ്കാളിത്തമില്ലായ്മയെന്ന് ചൂണ്ടിക്കാട്ടി പരിഹാസവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. ഇതെന്താ, താലിബാന്റെ വിദ്യാർത്ഥി സമ്മേളനമാണോ? -എന്നാണ് ഫാത്തിമയുടെ ചോദ്യം.
ഇതെന്താ, താലിബാന്റെ വിദ്യാർത്ഥി സമ്മേളനമാണോ? അതോ, ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും, രൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ? -എന്നാണ് ഫാത്തിമ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി മുന്‍ ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചതിലെ വനിതാ പങ്കാളിത്തമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ചോദ്യം. ജൂണ്‍ 28ന് നടന്ന പരിപാടിയുടെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റിന് താഴെ ഫാത്തിമയെ അനുകൂലിച്ചും എതിർത്തും നിരവധി കമന്‍റുകളുണ്ട്. കമ്മ്യൂണിസ്റ്റുകൾ ലോകത്തെവിടെയാണ് പെണ്ണുങ്ങൾക്കും പാർശ്വവത്കൃതർക്കും അധികാരം നൽകിയതെന്ന് ചിലർ പോസ്റ്റിനെ അനുകൂലിച്ച് ചോദ്യമുയർത്തുമ്പോൾ, വനിതാ ലീഗ് സംഗമത്തിന്‍റെ പഴയ ഫോട്ടോ കുത്തിപ്പൊക്കി ഇതിൽ വനിതകളെവിടെ എന്ന ചോദ്യവുമായി എതിർത്തും കമന്‍റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.