ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി വിദ്യാർഥിനി ഫാത് തിമ ലത്തീഫിെൻറ മൊബൈൽ ഫോൺ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഫോറൻസിക് വിഭാഗം പരി ശോധിച്ചു.
ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും ടാബ്ലെറ്റും വിദഗ്ധ പരിശോധനക്കായി സൈബർ ലാബിന് കൈമാറി. ഫോൺ തുറന്നു പരിശോധിക്കാൻ ഹാജരാകണമെന്ന ഫോറൻസിക് വകുപ്പിെൻറ അപേക്ഷപ്രകാരം കുടുംബാംഗങ്ങൾക്ക് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതിനായി ബുധനാഴ്ച രാവിലെ ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫും സഹോദരി ആയിഷയും ചെന്നൈയിലെത്തി.
അന്വേഷണ പുരോഗതി സംബന്ധിച്ച് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഇവർ സംസാരിച്ചു. നിർണായക തെളിവാണ് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യക്കുറിപ്പ്. സഹപാഠികളും െഎ.െഎ.ടി അധികൃതരും ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യംചെയ്തുവെങ്കിലും കുറ്റാരോപിതരായ അധ്യാപകർക്കെതിരെ മൊഴി നൽകാൻ ആരും തയാറായിരുന്നില്ല.
െഎ.െഎ.ടിയിലെ ദുരൂഹ മരണങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും കേസന്വേഷണം നീതിപൂർവകമാക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ ഹൈകോടതിയെ സമീപിക്കുമെന്ന് അബ്ദുൽ ലത്തീഫ് മാധ്യമപ്രവർത്തകരെ അറിയിച്ചു. അടുത്ത ദിവസം പ്രധാനമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകുമെന്നും ഇതിന് സമയം അനുവദിച്ചുകിട്ടിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.