കൊല്ലം: മദ്രാസ് െഎ.െഎ.ടിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ട ഫാത്തി മ ലത്തീഫിെൻറ ബന്ധുക്കൾ ബുധനാഴ്ച രാവിലെ ചെന്നൈയിലേക്ക് പോകും. ഫാത്തിമ ഉപയോഗിച ്ചിരുന്ന ലാപ്ടോപ്, ടാബ് എന്നിവ പൊലീസ് കമീഷണർക്ക് ൈകമാറുന്നതിനാണ് യാത്ര. അ ന്വേഷണത്തിന് ലാപ്ടോപ്പും, ടാബും കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബത്തിന് കത്ത് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് യാത്രെയന്ന് പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.
ചെന്നൈ ഹൈകോടതിയിൽ രണ്ട് കേസുകൾ നൽകുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. പുറത്തുനിന്നുള്ള ഏജൻസിയെ ഉപയോഗിച്ച് െഎ.െഎ.ടിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഒരു കേസ്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റ് ചില വിഷയങ്ങൾ കൂടിയുണ്ട്. അതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കേസ് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉടൻ കാണും. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഴുവൻ എം.പിമാരെയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കും.
ഫാത്തിമയുടെ ഫോൺ ഞങ്ങളുടെ മുന്നിൽ വെച്ചു മാത്രമേ പരിശോധിക്കാവുവെന്ന് അപേക്ഷ നൽകിയിരുന്നു. ഇൗ ആവശ്യം അന്വേഷണ സംഘം അംഗീകരിച്ചു. ഫോൺ ഇതുവരെ പരിശോധിക്കാതിരുന്നത് അതുകൊണ്ടാണ്. 15 ദിവസമായിട്ടും മകൾ എങ്ങനെ മരിച്ചുവെന്നറിയാൻ കഴിയാത്ത ഹതഭാഗ്യനാണ്. സുപ്രീംകോടതിയിലെ നിയമ വിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടിയിലേക്ക് നീങ്ങും.
അന്വേഷണ ഉദ്യോഗസ്ഥനായ ഇൗശ്വരമൂർത്തിയെ പൂർണമായി വിശ്വസിക്കുകയാണ്. വിശദാംശങ്ങൾ പുറത്തുപറയരുതെന്ന് അദ്ദേഹം പറഞ്ഞതിനാലാണ് ഇപ്പോൾ വെളിപ്പെടുത്താത്തത്. പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കുറച്ചുകുടി സമയം വേണമെന്നാണ് ഇൗശ്വരമൂർത്തി അറിയിച്ചതെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.