ചെന്നൈ: ഫാത്തിമയുടെ മരണകാരണം ഗൃഹാതുരത്വമെന്നാണ് കോട്ടൂർപുരം പൊലീസ് സ്റ്റേ ഷൻ തയാറാക്കിയ എഫ്.െഎ.ആറിൽ പറയുന്നതെന്ന് പിതാവ് അബ്ദുൽ ലത്തീഫ്. ചൊവ്വാഴ്ച ചെന്നൈയിൽ അഭിഭാഷകനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ പൊലീസ് എത്തിയതെന്ന് വ്യക്തമല്ല.
മൊബൈൽ േഫാണിൽ മരണത്തിന് കാരണക്കാരായ അധ്യാപകരുടെ പേരുകൾ ഫാത്തിമ കുറിച്ചുവെച്ചിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും എഫ്.െഎ.ആറിൽ പറയുന്ന കാരണങ്ങളെല്ലാം തെറ്റാണ്. ഫാത്തിമയുടെ മരണം സംഭവിച്ച് ആദ്യ അഞ്ചു നാളുകളിൽ കോട്ടൂർപുരം പൊലീസ് അേന്വഷണത്തിൽ വരുത്തിയ ഗുരുതര അനാസ്ഥക്കും കൃത്യനിർവഹണത്തിലെ മനഃപൂർവമായ വീഴ്ചകൾക്കുമെതിരെ മദ്രാസ് ഹൈകോടതിയിൽ അടുത്ത ദിവസം കേസ് ഫയൽ ചെയ്യും.
നിർണായക തെളിവുകൾ നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഡി.ജി.പിക്കും ചെന്നൈ സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ, 20 ദിവസം കഴിഞ്ഞിട്ടും ഒരു ഉദ്യോഗസ്ഥനെതിരെ പോലും നടപടി ഉണ്ടായില്ല. ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം വഴിമുട്ടിയതിെൻറ കാരണം വ്യക്തമല്ല. ഒടുവിൽ സി.ബി.െഎ അന്വേഷണത്തിൽ എത്തിനിൽക്കുകയാണ്. സി.ബി.െഎ ഒാഫിസിൽ പോയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വരാനാണ് ആവശ്യപ്പെട്ടത്. ഇനി സി.ബി.െഎയിൽ മാത്രമാണ് വിശ്വാസം -ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.