ഫാ. ടോം ഉഴുന്നാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി കൈ മലര്‍ത്തി

ഗുരുവായൂര്‍: യമനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൈ മലര്‍ത്തി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് മന്ത്രി അജ്ഞത പ്രകടിപ്പിച്ചത്.
ഫാ. ടോം ഉഴുന്നാലിന്‍െറ മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. ഫാ. ടോം ആരെന്ന് വ്യക്തമാകാത്തതിനാലാണ് മന്ത്രി പ്രതികരിക്കാത്തതെന്ന് മനസ്സിലായപ്പോള്‍ യമനില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വൈദികനാണ് ഫാ. ടോം ഉഴുന്നാലില്‍ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിച്ചു.

എന്നിട്ടും മന്ത്രിക്ക് കാര്യം പിടികിട്ടിയല്ല. ആറുമാസം മുമ്പ് യമനില്‍ ഭീകരര്‍ തടവിലാക്കിയ വൈദികനാണ് ഫാ. ടോമെന്ന് മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്  വിശദീകരിച്ചപ്പോള്‍ വീണത് വിദ്യയാക്കി, നടപടി സ്വീകരിക്കുമെന്നുപറഞ്ഞ് രാജ്നാഥ് സിങ് സംസാരം അവസാനിപ്പിച്ച് കാറിലേക്ക് നീങ്ങി.

Tags:    
News Summary - father tom uzhunnal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.