മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കൊല്ലം: മകന്റെ അടിയേറ്റ അച്ഛൻ രവീന്ദ്രൻ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊല്ലം മൂന്നാംകുറ്റിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മങ്ങാട് താവിട്ടുമുക്കിൽ രവീന്ദ്രൻ ആണ് മരിച്ചത്. മകൻ അഖിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.

മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. രവീന്ദ്രന്റെ ഫാൻസി കടയിൽ വെച്ചാണ് കൊലപാതകം നടന്നത്. ചില സാമ്പത്തിക ഇടപാടുകളെ ചൊല്ലി രവീന്ദ്രനും മകൻ അഖിലും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മകന്റെ അടിയേറ്റ രവീന്ദ്രൻ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കടയിൽ ഉണ്ടായിരുന്ന ജീവനക്കാരിയാണ് സംഭവം അടുത്തുള്ള കടകളിൽ അറിയിച്ചത്. പൊലീസ് എത്തി അഖിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Tags:    
News Summary - Father Ravindran, who was hit by his son, died on the spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.