Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ
വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43കാരനെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. അഷ്റഫ് അറസ്റ്റ് ചെയ്തത്. സ്കൂൾ കൗൺസലർക്ക് കുട്ടി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ടുതവണ വിവാഹിതനായ പ്രതി രണ്ടാം ഭാര്യയിലുള്ള സ്വന്തം മകളെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് ചാവക്കാട്ടെ ആദ്യ ഭാര്യയിൽ നാല് മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.