???????? ??????, ?????????

16കാരിക്ക് പീഡനം; മദ്​റസ അധ്യാപകനായിരുന്ന പിതാവടക്കം നാലുപേർ അറസ്​റ്റിൽ

കാസർകോട്​: നീലേശ്വരം സ്​റ്റേഷൻ പരിധിയിൽ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്​റ്റിൽ. മദ്​റസ അധ്യാപകനായിരുന്ന പിതാവിന്​ പുറമെ 17കാരൻ, മുഹമ്മദ്​ റിയാസ് (20), പി.പി. മുഹമ്മദലി (21) എന്നിവരെയാണ് നീലേശ്വരം സ്​റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. മനോജ് അറസ്​റ്റ്​ ചെയ്​തത്. മാതാവ് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്​.

എട്ടാം ക്ലാസ് മുതല്‍ പിതാവ് വീട്ടില്‍ ​െവച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന്​​ പരാതിയില്‍ പറയുന്നു. ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ബേക്കൽ പൊലീസ് സ്​റ്റേഷനിൽ നാല് കേസുകളുണ്ട്​. 

വൈദ്യ പരിശോധനക്കുശേഷം ഹോസ്​ദുര്‍ഗ് മജിസ്‌ട്രേറ്റ് മുമ്പാകെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതി വിരുദ്ധം, സ്​ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഹോസ്​ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്​തു. 
 

Tags:    
News Summary - father and three people arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.