പടന്ന: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥികളായി പിതാവും മകളും രംഗത്ത്. കാസർകോട് പടന്ന പഞ്ചായത്തിലെ ലീഗ് സിറ്റിങ്​ വാർഡുകളായ അഞ്ച്, 15 എന്നീ വാർഡുകളിലാണ് മകൾ ഷിഫ കുൽസു അഷ്‌റഫും പിതാവ്​ കെ.എ. മുഹമ്മദ് അഷ്‌റഫും മത്സരിക്കാനിറങ്ങുന്നത്.

മുഹമ്മദ് അഷ്റഫ് കർഷക സംഘം പടന്ന ടൗൺ യൂനിറ്റ് സെക്രട്ടറിയും മകൾ ഷിഫ കുൽസു അഷ്റഫ് എസ്.എഫ്.ഐ ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗവുമാണ്.

പടന്നയിൽ ലീഗ് തനിച്ച് മത്സരിക്കും

പടന്ന: നാമനിർ​േദശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിട്ടും പടന്നയിൽ യു.ഡി.എഫിൽ തർക്കം അവസാനിച്ചില്ല. ഒടുവിൽ തങ്ങൾക്ക് സ്വാധീനമുള്ള 11 വാർഡിൽ തനിച്ച് മത്സരിക്കാൻ ലീഗ് തീരുമാനം. കൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ലീഗ് മത്സരിക്കും. രണ്ടാം വാർഡിനെ ചൊല്ലി ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കമാണ് പരിഹാരമാകാതെ നീണ്ടുപോയത്. യു.ഡി.എഫി​െൻറ പഞ്ചായത്ത്, ജില്ലതലങ്ങളിൽ നടന്ന നിരവധി ചർച്ചകളിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ജയസാധ്യതയുള്ള രണ്ടു ജനറൽ സീറ്റുകൾ മാത്രമാണ് നിലവിൽ ലീഗിനുള്ളത് എന്നതിനാൽ രണ്ടാം വാർഡിൽ പാർട്ടി അവകാശവാദം ഉന്നയിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ തവണ താൽക്കാലികമായാണ് വാർഡ് കോൺഗ്രസിന് വിട്ടുകൊടുത്തതെന്നാണ് ലീഗി​െൻറ വാദം. എന്നാൽ, കഴിഞ്ഞ തവണത്തെ നില തുടരണമെന്ന യു.ഡി.എഫ് സംസ്ഥാന സമിതിയുടെ തീരുമാനം അനുസരിച്ച് രണ്ടാം വാർഡ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കോൺഗ്രസ്​ വാദം. കഴിഞ്ഞ തവണയും വാർഡിനെ ചൊല്ലി തർക്കം നടന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.