Posted On
date_range Updated On
date_range ചെന്നിത്തലയുടെ 24 മണിക്കൂർ ഉപവാസം തുടങ്ങി
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര് ഉപവാസം ആരംഭിച്ചു.
എറണാകുളം മറൈന് ഡ്രൈവില് രാവിലെ ഒമ്പതിന് മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. സമാപനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.
ഉപവാസത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില് 23ന് വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രകടനങ്ങള് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.