ഫസൽ വധം: ഡി.വൈ.എസ്​.പിമാരെ ഭീഷണിപ്പെടുത്തി സുരേന്ദ്ര​ൻ

കോഴിക്കോട്: ഫസൽ വധക്കേസുമായി ബന്ധപ്പെട്ട്​ ആർ.എസ്​.എസ്​ പ്രവർത്തകൻ സുബീഷി​​​െൻറ മൊഴിയെടുത്ത ഡി.വൈ.എസ്​.പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ ആർ.എസ്.എസിനുവേണ്ടി താനും സംഘവുമാണ് കൊലപ്പെടുത്തിയതെന്ന പഴയ മൊഴി, പൊലീസ് മർദ്ദിച്ചു പറയിച്ചതാണെന്ന സുബീഷി​​​െൻറ വെളിപ്പെടുത്തലിനു പിന്നാലെയാണ്​ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്​. 

ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ല. എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ?എന്നും  അവരെ ഫസല്‍ കേസ്സ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സി.പി.എം കാരായ ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ? ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? പൊലീസുകാർ ചെയ്തത് കുറ്റമാണെന്നും ഇവർക്കെതിരെ നടപടി ആവശ്യമിണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.​​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പുർണ രൂപം
Full View

Tags:    
News Summary - Fasal murder- K surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.