പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് അന്തരിച്ചു

മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട് (68) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംഗീത സംവിധായകൻ കൂടെയായ മുഹമ്മദ് കുട്ടി അരീക്കോട് ഉഗ്രപുരം സ്വദേശിയാണ്.

മാപ്പിളപ്പാട്ട് ഗായികയായിരുന്ന ജമീലയാണ് ഭാര്യ. ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന എന്നിവർ മക്കളാണ്.

മീഡിയവൺ - മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാർ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ് ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബർ ട്രാവെൽസ് ഇശൽ കലാരത്ന പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Famous Mappila song singer Muhammed Kutty passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.