പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

 തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നൽകും’ എന്ന തരത്തിൽ തയ്യാറാക്കിയിരിക്കുന്ന കാർഡിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

വാട്സ്ആപ് കുടുംബ ഗ്രൂപ്പുകളിലും വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളിലുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അധികാരത്തിൽ വന്ന പുതിയ  യു.ഡി.എഫ് സർക്കാർ  റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന രീതിയിലാണ് കാർഡിന്റെ രൂപകൽപന. എന്നാൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതായി ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.പോസ്റ്ററിൽ വി.ഡി. സതീശന്റെ ചിത്രം ഉൾപ്പെടുത്തി ‘വലിയ പെരുന്നാൾ സമ്മാനം’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും പ്രഖ്യാപനങ്ങളും വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്ന് സൈബർ വിദഗ്ധരും മാധ്യമ നിരീക്ഷകരും നിർദേശിക്കുന്നു. വ്യാജ കാർഡുകൾ, തിരുത്തിയ ചിത്രങ്ങൾ, തെറ്റായ അവകാശവാദങ്ങൾ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Fake Social Media Post Claims Chief Minister V D Satheesan Announced Free Basmati Rice and Ghee for Bakrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.