വ്യാജവാർത്ത: റിപ്പോർട്ടർ ചാനലിനെതിരെ നിയമ നടപടിയുമായി മാത്യു കുഴൽനാടൻ; ‘വാർത്ത പിൻവലിച്ച് മാപ്പുപറയണം’

കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനിൽ നിന്ന് പണം കൈപ്പറ്റിയെന്ന രീതിയിൽ വ്യാജവാർത്ത നൽകി​യെന്ന് ആരോപിച്ച്​ റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ.

താൻ പണം വാങ്ങിയെന്ന്​ അനന്തു മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന്​ വിവരം ലഭിച്ചതായി ചാനലിനെ അറിയിച്ചിട്ടും വാർത്ത പിൻവലിക്കാൻ തയാറായില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

നിരുപാധികം വാർത്ത പിൻവലിച്ച് മാപ്പുപറയണം എന്നാണ് വക്കീൽ നോട്ടീസി​ലെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും നോട്ടീസിൽ മാത്യു കുഴൽനാടൻ പറഞ്ഞു.

അതേസമയം, മാത്യു കുഴൽനാടൻ എം.എൽ.എക്ക്​ പണം നൽകിയിട്ടില്ലെന്ന് പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണൻ വ്യക്തമാക്കി. മൂവാറ്റുപുഴ പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്ന അനന്തുകൃഷ്ണനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോഴാണ് മാത്യു കുഴൽനാടൻ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ഇയാൾ പറഞ്ഞത്. മാത്യു കുഴൽനാടൻ ഇയാളിൽ നിന്ന്​ പണം കൈപ്പറ്റിയെന്ന് തിങ്കളാഴ്ച റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയത് വിവാദമായതിനു പിന്നാലെയായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ.

പുറത്തുവരുന്ന വിവരങ്ങളിൽ പലതും തെറ്റാണെന്നും അനന്തുകൃഷ്ണൻ മാധ്യമങ്ങളോട്​ പ്രതികരിച്ചു. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാർ വിവിധ കമ്പനികളിൽ നിന്നുള്ള സി.എസ്.ആർ ഫണ്ട് ലഭ്യമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തിയിട്ടില്ല. ഇതാണ് വിതരണത്തിൽ കാലതാമസം ഉണ്ടാക്കിയത്.

നിയമനടപടി പൂർത്തിയായ ശേഷം ഗുണഭോക്താക്കൾക്ക് പണം തിരികെ നൽകും. ആനന്ദകുമാറാണ് എൻ.ജി.ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ. സി.എസ്.ആർ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണ്. ആനന്ദകുമാറിന്‍റെ നിർദേശപ്രകാരമാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. പണം വരാത്തതാണ് പ്രതിസന്ധിയിലാക്കിയതെന്നും അനന്തുകൃഷ്ണൻ പറഞ്ഞിരുന്നു.

Tags:    
News Summary - Fake news: Mathew Kuzhalnadan takes legal action against Reporter Channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.