നിലമ്പൂർ: യുവതികളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. മുക്കം ഓടക്കയം സ്വദേശി പാറടിയിൽ കെൽവിൻ ജോസഫ് (22) നെയാണ് വഴിക്കടവ് എസ്.ഐ ബി.എസ്. ബിനു അറസ്റ്റ് ചെയ്തത്. പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിൻ മൊബൈൽ ഷോപ്പിൽ ജനുവരിയിൽ അരീക്കോട് സ്വദേശി വിൽപ്പന നടത്തിയ തെൻറ മകളുടെ ഫോണിലുണ്ടായിരുന്ന സിം കാർഡ് പ്രതി രഹസ്യമായി സൂക്ഷിച്ച് വെച്ചിരുന്നു.
ഈ സിം കാർഡ് ഉപയോഗിച്ചാണ് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നത്. ഒരു യുവതിയുടെ ഫോണിലേക്ക് വാട്സ്ആപ് വഴി അശ്ലീല സന്ദേശമെത്തി. സന്ദേശം വന്ന ഫോൺ നമ്പറിലേക്ക് യുവതിയും ബന്ധുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വഴിക്കടവ് പൊലീസിൽ യുവതി നൽകിയ പരാതിയെ തുടർന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സമാനരീതിയിൽ പ്രതി പല സ്ത്രീകളുടെ മൊബൈലിലേക്കും അശ്ലീല മെസ്സേജുകൾ അയക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അഡിഷണൽ എസ്.ഐ എം. അസൈനാർ, സി.പി.ഒ. പ്രശാന്ത് കുമാർ എന്നിവരും കേസന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.