വീടുകൾ അടച്ചിട്ട്​ പോകുന്നവർ ജാഗ്രതൈ, വ്യാജവാറ്റ്​ സംഘങ്ങൾ ചേക്കേറാൻ സാധ്യത

കൊല്ലം: വീട് പൂട്ടിയിട്ടിട്ട് ദൂരസ്ഥലത്ത് താമസിക്കുന്നവർ ജാഗ്രത. ചിലപ്പോൾ വ്യാജവാറ്റ് സംഘം വീട്ടിൽ വാറ്റ് തുടങ്ങും. കോവിഡ്-19​​​​െൻറ പശ്ചാത്തലത്തിൽ മദ്യവിൽപന ശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ മദ്യപന്മാരും വ്യാജവാറ്റുകാ രും ചാരായം വാറ്റാൻ പുതു മാർഗം തേടുന്നു.

മൺറോത്തുരുത്ത് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് വാറ്റാൻ പാക പ്പെടുത്തിയ കോട കണ്ടെടുത്തു. ജോലി സംബന്ധമായി കൊല്ലം ടൗൺ ഭാഗത്താണ് വീട്ടിലുള്ളവരുടെ താമസം. മൺറോതുരുത്തിലെ വീട ്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് കോട കണ്ടെത്തിയത്. വീടിനു പിറക് വശത്തായി സൂക്ഷിച്ചിരുന്ന വലിയ സഫാരി ബാഗി നുള്ളിലാണ് 35 ലിറ്ററി​​​െൻറ വെളുത്ത കന്നാസിൽ നിറയെ ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോട ഭദ്രമാക്കി അടച്ചു ​െവച്ച ിരിക്കുന്നത് കിട്ടിയത്.

വീട്ടുടമ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിനെ വിവരം അറിയ ിച്ചു. എക്സൈസ് സംഘം സ്ഥലത്തെത്തി തുടർ പരിശോധന നടത്തി. വീടിനോട് ചേർന്നുള്ള കുറ്റിച്ചെടികൾക്കിടയിൽ രണ്ടു പ്ലാസ ്​റ്റിക് കുടങ്ങളിലായി കോട കലക്കി ​െവച്ചിരിക്കുന്നതും കണ്ടെത്തി. ലോക്​ഡൗൺ ആയതിനാൽ വീട്ടുകാർ ഉടൻ വരില്ലെന്ന് ക ണക്ക് കൂട്ടിയ സംഘമാണ് കോട കലക്കി ​െവച്ചിരുന്നതെന്നാണ് അനുമാനം.

തൃശൂരിൽ വീട്ടിൽ ചാരായം വാറ്റിയ രണ്ടുപേർ അറസ്​റ്റിൽ
മുളങ്കുന്നതുകാവിൽ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ അറസ്​റ്റിൽ. കോലഴി പൂവണിയിലെ വീട്ടിൽനിന്ന്​ 35 ലിറ്റർ വാഷുമായി മൂലേക്കാട്ടിൽ വീട്ടിൽ വിജയ (46), അത്താണി എലുവത്തിങ്കൽ ലിൻസൻ (40) എന്നിവരാണ്​ പിടിയിലായത്​.

എക്സൈസ് ഇൻറലിജൻസിന് ലഭിച്ച വിവര പ്രകാരം തൃശൂർ എക്സൈസ് ഇൻറലിജൻസ് സംഘവും കോലഴി ഫോറസ്​റ്റ്​ റേഞ്ച് സംഘവുമാണ്​ പരിശോധന നടത്തിയത്​. അതിനിടെ, സംശയാസ്​പദ നിലയിൽ വീട്ടിൽ കണ്ട മൂന്നു യുവതികളെ വിയ്യൂർ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഹോംനഴ്സുമാർ ആണെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതര ജില്ലക്കാരായ മൂവരും ലോക്ഡൗണിനെ തുടർന്ന് ഇവിടെ അകപ്പെട്ടുവെന്നാണ്​ പറയുന്നത്​. എന്നാൽ, വീട് കേന്ദ്രീകരിച്ചുനടക്കുന്ന അനാശാസ്യ സംഘത്തിൽപെട്ടവരാണ് ഇവരെന്നാണ്​ നാട്ടുകാരു​െട ആരോപണം.

വ്യാജമദ്യവുമായി കാർ യാത്രികൻ പിടിയിൽ
ചേലക്കര പ്ലാഴിയിൽ വ്യാജമദ്യവുമായി കാർ യാത്രക്കാരൻ കസ്​റ്റഡിയിൽ. മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി. മാത്യു വർഗീസ്, സി.സി. ജയകുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

പാപ്പിനിശ്ശേരിയിൽ ആറ്​ ലിറ്റർ വാറ്റുചാരായം പിടികൂടി
പാ​പ്പി​നി​ശ്ശേ​രി എ​ക്സൈ​സ് സം​ഘ​ത്തി​​​​െൻറ വ്യാ​ജ​വാ​റ്റ് റെ​യ്ഡി​നി​ട​യി​ൽ ആ​റു ലി​റ്റ​ർ ചാ​രാ​യം പി​ടി​ച്ചെ​ടു​ത്തു. മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​ങ്ങാ​ടി​യി​ലെ കൊ​യി​ലേ​രി​യ​ൻ വീ​ട്ടി​ൽ സ​ജീ​വ് എ​ന്ന സ​ജീ​വ​​​​െൻറ (30) പേ​രി​ൽ കേ​സെ​ടു​ത്തു. പാ​പ്പി​നി​ശ്ശേ​രി എ​ക്സൈ​സ് പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ കെ.​സി. ഷി​ബു​വി​​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

പു​തി​യ​ങ്ങാ​ടി ബീ​ച്ച് റോ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ചാ​രാ​യം പി​ടി​ച്ച​ത്. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി ചാ​രാ​യം സൂ​ക്ഷി​ച്ച ക​ന്നാ​സ് ഉ​പേ​ക്ഷി​ച്ച് ഓ​ടി​പ്പോ​യി. സ​ജീ​വ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്.

ആയുർവേദ ഔഷധങ്ങൾക്ക് പ്രിയമേറെ
ചെങ്ങന്നൂർ: ഉപയോഗം കുറഞ്ഞെങ്കിലും ഒരുവിഭാഗം ആളുകൾ എന്തുവില കൊടുത്തും ലഹരി നുരയുന്നതിന്​ മരണപ്പാച്ചിലിലാണ്. മൂന്നുരൂപ മാത്രം വിലയുള്ള ഹാൻസിന് 80-100 രൂപ നൽകി കരസ്ഥമാക്കാൻ തിരക്കാണ്.
ബിവറേജുകളുടെയും ബാറുകളുടെയും പ്രവർത്തനം നിർത്തിവെച്ചതോടെ വാറ്റ്​ പഴയ കാല​േത്തക്കാൾ തകൃതിയായി. 1500ൽ ആരംഭിച്ച വിൽപന ഇപ്പോൾ കുപ്പിയൊന്നിന് 2500ൽ എത്തി. ഇത്ര വിലയായിട്ടും ആവശ്യക്കാർക്കെല്ലാം ലഭിക്കാത്ത അവസ്ഥയാണ്. കോളയിൽ ഒര​ു പ്രത്യേക പൊടി ചേർത്ത് തലക്ക്​ ലഹരി പകരുന്നവർ ഏറെയാണ്.

ആയുർവേദ ഔഷധങ്ങൾക്ക് ഇപ്പോൾ പ്രിയം ഏറെയായി. എല്ലാ അരിഷ്​ടങ്ങളും നിശ്ചിത അനുപാതം ആൽക്കഹോൾ ചേർത്താണ് നിർമിക്കപ്പെടുന്നത്. അതിനാൽ അരിഷ്​ടങ്ങൾ വാങ്ങിച്ച് സംയോജിപ്പിച്ച് തലക്ക്​ മത്ത് പിടിപ്പിക്കുന്നവർ വർധിച്ചു. ചില ഫാർമസിയിൽ തിരിച്ചറിയൽ-ആധാർ കാർഡുകളുടെ കോപ്പി നൽകിയാൽ മാത്രമേ ദിവസവും ഒരുകുപ്പി വീതം കൊടുക്കൂ.

എന്നാൽ, ഇത് നിർബന്ധമല്ലാത്ത ഒട്ടേറെ ഔഷധശാലകളുണ്ട്. പത്തുമുതൽ 20 കി.മീറ്ററുകൾ താണ്ടിയാണ് ഇതിനായി ഇവരെത്തുന്നത്​. ഒരു ബിവറേജസ് ഔട്ട്​ലറ്റ്​​ ജീവനക്കാർ പരസ്പര സഹകരണത്തോടെ കുപ്പിയെടുത്ത് വീട്ടിൽ കൊണ്ടുപോയി വൻതുകക്ക് വിൽക്കുന്നതായുള്ള ആരോപണ വ്യാപകമായതോടെ എക്സൈസ് ഉദ്യോഗസ്ഥർ സീൽ ചെയ്തു. റോഡ്​ നീളെ നേരത്തേ കാലിയായ വിദേശമദ്യ കുപ്പികളുടെ പ്രളയമായിരുന്നെങ്കിൽ പകരമിപ്പോൾ അരിഷ്​ട കുപ്പികളാണ് കാണാൻ കഴിയുന്നത്. യുട്യൂബ് ചാനലുകളിൽ പരതി പുതിയ വിദ്യകൾ സ്വായത്തമാക്കി ലഹരിക്ക്​ പല മാർഗങ്ങളും സ്വീകരിച്ചുകഴിഞ്ഞതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    
News Summary - fake liquor team are arrested in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.