ആലപ്പുഴ: എം.പി ഫണ്ട് വിനിയോഗിച്ചില്ലെന്ന വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ചുവർഷം എം.പി ഫണ്ടായി 17 കോടി രൂപയാണ് ലഭിച്ചത്.
പുനർന്യാസത്തുകയായി 4.72കോടിയും പലിശയിനത്തിൽ 39.12 ലക്ഷവും ലഭിച്ചിരുന്നു. മുഴുവൻ തുകയും മണ്ഡലത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. ഇത് അറിയാവുന്ന എതിർകക്ഷികൾ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
നോട്ടീസ് കൈപ്പറ്റി മൂന്നുദിവസത്തിനകം പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന് അഡ്വ. വി.ആർ. സോജി മുഖേന അയച്ച നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.