മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്​ മുൻ ​ൈസനികൻ; കേസെടുക്കും

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേന്ദ്ര സേനയെ വിളിക്കാത്തതിന്​ സൈനിക വേഷത്തിൽ നിന്ന്​ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച്​ പോസ്​റ്റിട്ടയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി.എസ്​. നായർ എന്നയാളാണ്​ വിഡിയോ പോസ്​റ്റിട്ടതെന്നാണ്​ സൂചന. 

ഇയാൾ മുൻ സൈനികനാണെന്നും നിലവിൽ ഡിഫൻസ്​ സെക്യൂരിറ്റി കേഡറിലാണ്​ പ്രവർത്തിക്കുന്നതെന്നുമാണ്​ വിവരം. ഇയാൾക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യാനുള്ള നടപടികൾ പൊലീസ്​ തുടങ്ങിയിട്ടുണ്ട്​. 

സംസ്ഥാനത്തെ പ്രളയത്തിൽ സൈനിക സഹായം തേടാന്‍ കേരള സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു ഒരു സൈനികന്‍റേതായി സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടത്​. എന്നാൽ വീഡിയോ വ്യാജമെന്ന് കരസേനയുടെ വിശദീകരിച്ചതോടെ പൊലീസ്​ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷൻ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇയാൾ​ സൈനികനല്ലെന്ന്​ വ്യക്തമാക്കിയത്. കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ലെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വഴിയാണ് വീഡിയോ കൂടുതലും പ്രചരിച്ചത്. 

എന്നാല്‍ ഇത് സൈനികനല്ലെന്നും മറിച്ച്‌ ആള്‍മാറാട്ടക്കാരനാണെന്നുമാണ് കരസേന എ.ഡി.ജി.പി.ഐയുടെ സ്ഥിരീകരണം. 

Tags:    
News Summary - fake army officer video- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.