കശ്മീരിലെ കോത്തിബാഗിലുള്ള ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ വികസന പദ്ധതികൾക്ക്​ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ തുടക്കം കുറിക്കുന്നു. ചിത്രത്തിൽ ഫൈസൽ കൊട്ടിക്കോളൻ, ഷബാന ഫൈസൽ, അഹമ്മദ് സക്കറിയ ഫൈസൽ, അബ്ദുൽ ഹമീദ് ഫാനി, നുസ്രത്ത് ബുഖാരി തുടങ്ങിയവർ

ഫൈസൽ ആൻഡ്​ ഷബാന ഫൗണ്ടേഷന്‍റെ നടക്കാവ് മാതൃക ഇനി കശ്മീരിലും

കോഴിക്കോട്​: വിദ്യാഭ്യാസ മേഖലയിൽ നിരവധി മാതൃക പ്രവർത്തനങ്ങൾ നടത്തിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്‍റെ മാതൃക പദ്ധതിയായ ‘നടക്കാവ് മോഡൽ’ സ്കൂൾ കശ്മീരിലും പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള ഊർജിത ശ്രമങ്ങളുടെ ആദ്യപടിയായി കോഴിക്കോടുള്ള നടക്കാവ് സ്കൂൾ ഏറ്റെടുത്തതും തുടർന്ന് നടത്തിയ പ്രവർത്തനങ്ങളും രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ തുടർച്ചയായി കശ്മീരിലെ ശ്രീനഗർ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ കഴിഞ്ഞ ദിവസം ശ്രീനഗറിൽ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ പദ്ധതിക്ക്​ തുടക്കംകുറിച്ചു.

കോത്തിബാഗിലുള്ള ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഫൗണ്ടേഷന്റെ വികസന പ്രവർത്തനങ്ങൾ. ജമ്മു-കശ്മീർ സർക്കാറും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും തമ്മിൽ ഇതുസംബന്ധിച്ച്​ ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു.

പെൺകുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കലും പദ്ധതി ലക്ഷ്യമിടുന്നു. കെ.ഇ.എഫ് ഹോൾഡിങ്സിന്റെ ചെയർമാനും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹസ്ഥാപകനും ഡയറക്ടറുമായ കെ.ഇ. ഫൈസൽ, കെ.ഇ.എഫ് ഹോൾഡിങ്സിന്റെ വൈസ് ചെയർപേഴ്‌സനും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സ്ഥാപകയും ഡയറക്ടറുമായ ഷബാന ഫൈസൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

പീക്ക് മൊബിലിറ്റിയുടെ സ്ഥാപകൻ റസാക്ക് ഫൈസലും കശ്മീർ സ്കൂൾ ഓഫ് എജുക്കേഷന്റെ ഡയറക്‌ടർ തസ്സാദുഖ് ഹുസൈൻ മിർ ജെക്കസ് എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    
News Summary - Faizal and shabana foundation 's Nadakkavu model in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.