????? ?????????? ????? ????? ??????? ???? ???? ????????? ???????? ?????????????

ഫൈസല്‍ വധം: വെട്ടാനുപയോഗിച്ച വാള്‍ പുഴയില്‍നിന്ന് കണ്ടെത്തി

പുറത്തൂര്‍ (മലപ്പുറം): കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഒന്നാംപ്രതി മംഗലം കാരാറ്റ്കടവ് സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബു (30) പുഴയില്‍ ഉപേക്ഷിച്ച ആയുധം അന്വേഷണസംഘം കണ്ടെടുത്തു. മുക്കാല്‍ മീറ്ററോളം നീളമുള്ള, തെങ്ങ് കയറ്റക്കാര്‍ ഉപയോഗിക്കുന്ന കൊടുവാളാണിത്. വെട്ടം ചീര്‍പ്പിന് സമീപം കുമാരന്‍പടിയില്‍ പ്രതിയെ കൊണ്ടുവന്നാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പ്രജീഷിന്‍െറ വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു. കൃത്യം നടത്തിയശേഷം പ്രജീഷ് അടക്കമുള്ള പ്രതികള്‍ തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് ആസ്ഥാനമായ സംഘമന്ദിരത്തില്‍ എത്തി വസ്ത്രങ്ങള്‍ കഴുകുകയും കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പ്രജീഷ് മംഗലം തിരുത്തുമ്മല്‍ കടവില്‍നിന്ന് തോണിയില്‍ കയറി പുഴയുടെ മധ്യത്തില്‍ കൊടുവാള്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതിയുടെ മൊഴിപ്രകാരമാണ് തിരൂര്‍ പൊന്നാനി പുഴയില്‍ പൊലീസ് തിരച്ചില്‍ നടത്തിയത് ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്കുമാര്‍, തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആയുധത്തിനായി തിരച്ചില്‍ തുടങ്ങിയത്. മൂന്നുമണിവരെ ആയുധം കണ്ടത്തൊന്‍ സാധിക്കാതെ വന്നതോടെ തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂനിറ്റിന്‍െറ സഹായവും തേടി. ആറുമണിയോടെ തിരച്ചില്‍ നിര്‍ത്തി ഫയര്‍ഫോഴ്സ് മടങ്ങി. ഇതിന് പിറകെ 6.15ഓടെയാണ് പൊലീസ് സംഘം ആയുധം കണ്ടെടുത്തത്.
ആയുധം കണ്ടെടുത്ത ശേഷം പ്രതിയുടെ വീടിന് സമീപത്തുനിന്ന് പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെടുത്തു.
പ്രതിയുടെ മൊഴിയനുസരിച്ച് മംഗലം പുല്ലൂണിയിലെ വീടിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച ബൈക്ക് കണ്ടത്തെിയത്. കണ്ടെടുത്ത ആയുധവും ബൈക്കും ഡിവൈ.എസ്.പി പ്രദീപ് കുമാര്‍ കസ്റ്റഡിയിലെടുത്തു.
തിരച്ചില്‍ കാണാന്‍ തിരൂര്‍ പൊന്നാനി പുഴയുടെ ഇരുകരകളിലും നിരവധി പേരാണ് തടിച്ച് കൂടിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    
News Summary - faisal murder weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.