ഫൈസല്‍ വധം: മഠത്തില്‍ നാരായണനെ കോടതി റിമാന്‍ഡ് ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യസൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെ (47) പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. മുഖം മറച്ചാണ് നാരായണനെ കൊണ്ടുവന്നത്. ഇയാളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. 

കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് തെളിവെടുപ്പ് നടത്തും. 120 (ബി) വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഫൈസല്‍ കൊല്ലപ്പെട്ടതിന്‍െറ രണ്ടാം ദിവസം നാടുവിട്ട് ഗുരുവായൂര്‍, മധുര, പഴനി തുടങ്ങിയ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രന്‍ മുമ്പാകെ കീഴടങ്ങി. ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകാണ്. റിമാന്‍ഡ് ചെയ്ത ഇയാളെ തിരൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - faisal murder case madathil narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.