പുതുക്കാട്: ഫേസ്ബുക്ക് വഴി യുവതിക്ക് വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും കവർന്നയാളെ ചാലക്കുടി പൊലീസ് അറ സ്റ്റ് ചെയ്തു. ആസ്ട്രേലിയൻ പൗരത്വമുള്ളവനെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി ചെയ്യുന്ന യുവതിയിൽ നിന്നും പണം തട്ടിയ കൊരട്ടി ചെട്ടിക്കുന്ന് കോളനി കൊല്ലേരി പ്രതീഷ് (25)നെയാണ് അറസ്റ്റ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്.
പിതാവ് നാസയിൽ ഗവേഷകനാണെന്നും സഹോദരിമാർ കനേഡിയൻ പൗരത്വമുള്ളവരാണെന്നും അമ്മ മാത്രമാണ് കേരളത്തിലുള്ളൂവെന്നും ധരിപ്പിച്ച് യുവതിയുടെ ഫേസ് ബുക്ക്, വാട്സാപ്പ് വിവരങ്ങൾ വാങ്ങി അതിലേക്ക് തെൻറതാണെന്ന് പറഞ്ഞ് മറ്റൊരാളുടെ ഫോട്ടോ നൽകി പ്രജീഷ് യുവതിയെ തെറ്റിദ്ധരിപ്പിച്ചു. പിതാവെന്നും സഹോദരിമാരെന്നും പറഞ്ഞ് ഓൺലൈനിൽ നിന്ന് ഡൗൺലോഡ് ചെയ്ത മദ്ധ്യവയസ്കെൻറയും യുവതികളുടെ ഫോട്ടോകളും നൽകി.
ഇംഗ്ലീഷ്,കന്നട, തമിഴ്, ഹിന്ദി നന്നായി സംസാരിക്കുന്ന ഇയാൾ ബിസിനസിനെന്ന് പറഞ്ഞ് യുവതിയോട് രണ്ട് തവണയായി എട്ട് ലക്ഷം രൂപ വാങ്ങി. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതീഷ് വിളിക്കാതായതോടെ അങ്കമാലിയിൽ എത്തിയ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൊടുത്ത വിലാസത്തിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതീഷിനെ വിളിച്ചപ്പോൾ അവിടെ പുതിയ വീട്ടുകാരായ തങ്ങളെ എല്ലാവരും വിദേശത്തായതിനാൽ ആരുമറിയില്ലെന്ന് മറുപടി കിട്ടി. പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയമായി. ഈ വിവരം അറിയിച്ചപ്പോൾ പെൺകുട്ടി പ്രതീഷെന്നു പറഞ്ഞ് തനിക്ക് നൽകിയ ഫോട്ടോകൾ വീട്ടുകാർക്ക് അയച്ചുകൊടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി.
പ്രതീഷിനെ അന്വേഷിച്ച് അങ്കമാലി വട്ടപ്പറമ്പിലെത്തിയ പൊലീസ് സംഘത്തിന് ഇയാളുടെ കുടുംബം സ്ഥലം വിറ്റ് പോയതായി വിവരം കിട്ടി. തുടർന്നാണ് മാമ്പ്രയിലെ കോളനിയിൽ പ്രതീഷിെൻറ കുടുംബം താമസിക്കുന്നത് കണ്ടെത്തിയത്. പ്രതീഷിെൻറ ഫോൺ നമ്പർ സംഘടിപ്പിച്ച് വാടകയ്ക്ക് കാർ വേണമെന്ന ആവശ്യവുമായി സമീപിച്ചതനുസരിച്ച് ചെങ്ങമനാട് എത്തിയപ്പോഴാണ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ താൻ വിവാഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും ഇയ്യാൾ സമ്മതിച്ചു. ആ യുവതിയേയും തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചത്. സത്യാവസ്ഥ മനസ്സിലായപ്പോൾ അവർ ബന്ധം വേർപെടുത്തി. ഇയാൾ പലരെയും വലയിലാക്കിയതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത്െവച്ച് ഒരു യുവതിയെ പീഡിപ്പിച്ച കേസ് നിലവിലുള്ളതിനാൽ പ്രതീഷിനെ കോവളം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.