സിവിക്​ ചന്ദ്ര​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ട്​ പൂട്ടിച്ചു; സാംസ്​കാരിക രംഗത്തും ഗോപാല സേനയെന്ന്​ സിവിക്​

വി.ടി ബൽറാമിനെ പിന്തുണച്ച്​ ഫേസ്​ബുക്ക്​ പോസ്​റ്റിട്ട ആക്​ടിവിസ്​റ്റ്​ സിവിക്​ ചന്ദ്ര​​​​​െൻറ അക്കൗണ്ട്​ റിപ്പോർട്ട്​ ചെയ്​ത്​ പൂട്ടി​ച്ചു. എ.കെ.ജിയെ കുറിച്ച്​ വിവാദ പ്രസ്​താവന നടത്തിയതി​​​​​െൻറ പേരിൽ വിമർശനം നേരിടുന്ന ബൽറാമി​​​​​െൻറ പ്രവർത്തിയെ സഹികെട്ട ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാര​​​​​െൻറ പ്രതികരണമായെ കാണാനാവൂ എന്ന്​ സിവിക്​ എഴുതിയിരുന്നു. ഇതേ തുടർന്ന്​ ഉണ്ടായ മാസ് റിപ്പോർട്ടിങ്ങാണ്​ സിവിക്കി​​​​​െൻറ അക്കൗണ്ട്​ പൂട്ടാൻ കാരണം.

ഇ.എം.എസ്, മാർക്​സ്,​ എംഗൽസ്​ എന്നിവരെയും കണക്കിന്​ വിമർശിച്ചെഴുതിയ സിവിക്​ ചന്ദ്ര​​​​​െൻറ പോസ്​റ്റ്​ വലിയ ചർച്ചയായിരുന്നു. ഇന്ന്​ ഉച്ചയോടെയാണ്​ അക്കൗണ്ട്​ നഷ്​ടമായതെന്നും ജനുവരി 14 വരെ അക്കൗണ്ട്​ പുനസ്​ഥാപിക്കാൻ കഴിയില്ലെന്ന പ്രതികരണമാണ്​​ ഫേസ്​ബുക്ക്​ അധികൃതരുടെ ഭാഗത്ത്​ നിന്നുണ്ടായതെന്നും സിവിക്​ ചന്ദ്രൻ പറഞ്ഞു. കേരളം ഇടത്​ സംഘികൾക്കും വലത്​ സംഘികൾക്കും നടുവിലാണെന്നും ഇതിൽ നിന്നും ജനാധിപത്യ കേരളത്തെ മോചിപ്പിക്കുക എന്നതാണ്​ സാംസ്​കാരിക മനുഷ്യാവകാശ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കടമയെന്ന്​ സിവിക്​ ചന്ദ്രൻ മാധ്യമത്തോട്​ പ്രതികരിച്ചു. 

എ.കെ.ജി ജനനായകനും പാവങ്ങളുടെ പടത്തലവനും മാത്രമല്ല വളൻറിയർ സേനയുടെ സ്​ഥാപകനുമായിരുന്നു. ഗോപാല സേന എന്നാണ്​ അത്​ അറിയപ്പെട്ടത്​. ആ സേനയുടെ തുടർച്ചയാണ്​ കൊടി സുനിയിൽ എത്തി നിൽകുന്ന സേന.  സൈബർ രംഗത്തെ പോരാളികളെ ഇറക്കി എതി​ർക്കുന്നവരെയും സത്യം പറയുന്നവരെയും ഉൻമൂലനം ചെയ്യുകയാണ്​. അതി​​​​​െൻറ ഭാഗമായാണ്​ എ​​​​​െൻറ ​േ​ഫസ്​ബുക്ക്​ പൂട്ടിച്ചത്​. സാംസ്​കാരിക രംഗത്തും ഗോപാല സേന പ്രവർത്തിക്കുന്നു എന്നതാണ്​ ഇത്​ തെളിയിക്കുന്നത്​. 40 കളിലെ കമ്മ്യൂണിസ്​റ്റുകളുടെയും നക്​സലേറ്റുകള​ുടെയും ജീവിതം വിശുദ്ധ പുസ്​തകമല്ല എന്നേ ഞാൻ പറഞ്ഞുള്ള​ൂ.

കെ.ആർ ഗൗരിയമ്മയെ വിവാഹം കഴിക്കും മുമ്പ്​ മറ്റൊരു സ്​ത്രീയിൽ കമ്മ്യൂണിസ്​റ്റ്​ നേതാവായ ടി.വി തോമസിന്​ കുട്ടികളുണ്ടയിരുന്നു. ഇതേ കുറിച്ച്​ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്​. സൂശിലക്ക്​ എ.കെ.ജി എ​ഴുതിയ കത്തുകൾ  എ.കെ.ജിയെ ബ്ലാക്ക്​മെയിൽ ചെയ്യാൻ ഇ.എം.എസ്​ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും സിവിക്​ ആരോപിച്ചു. എ.കെ.ജിയിൽ നിന്ന്​ കൊടി സുനി​യി​േലക്കുള്ള ദൂരം നടന്ന്​ തീർത്തു എന്നതാണ്​ കൊടിയേരിയുടെയും പിണറായിയുടെയും രാഷ്​ട്രീയ വളർച്ചയെന്നും സിവിക്​ പ്രതികരിച്ചു.ഗാന്ധി മുതൽ ഉമ്മൻ ചാണ്ടി വരെയുള്ളവരെ കുറിച്ച്​ യാതൊരു പ്രകോപനവും കൂടാതെ കമ്മ്യൂണിസ്​റ്റുകാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും തെറ്റ്​ തിരുത്തുന്നതിന്​ സമ്മർദ്ദം ചെലുത്താനോ നിയമ നടപടി സ്വീകരിക്കാനോ ശ്രമിക്കാതെ ബലറാമി​നെ ആക്രമിക്കുന്നതും അദ്ദേഹത്തി​​​​​െൻറ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ശരിയ​ല്ലെന്നും സിവിക് ഫേസ്​ബുക്ക്​​ പോസ്​റ്റിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 

സിവിക് ചന്ദ്രൻറെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്

ഭഗവാൻ മക്രോണി, ആരാടാ മക്റോണി, നിന്റെ തന്തയാടാ മക്രോണി... ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു. പിന്നീട് അപൂർവമായി മാത്രമേ കമ്യൂണിസ്റ്റിതർക്ക് പൊതു വർത്തമാനങ്ങളിൽ മുൻകൈ ഉണ്ടായിട്ടുള്ളു . അങ്ങനെയാണ് കോൺഗ്രസുകാർ കമ്യുണിസ്റ്റുകളുടെ ബി ടീമായി മാറിയത്. കാബറേക്കെതിരെ കമ്യൂണിസ്റ്റുകാർ സദാചാര മുന്നണിയുണ്ടാക്കി രക്തസാക്ഷിത്വം വരിക്കുമ്പോൾ തുറന്ന ലൈംഗിക സദാചാരത്തെ കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യപ്പെട്ട കോൺഗ്രസുകാരും ഉണ്ടായിട്ടുള്ളത് അപവാദം മാത്രം

ഉമ്മൻചാണ്ടി മുതൽ എം.കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്- ഇത് സാംസ്കാരിക രംഗത്തെ കണ്ണൂർ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പഴും നോട്ടം കുതികാലിൽ. ആത്മാഭിമാനമുള്ള ഏത് കോൺഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി.ടി ബലറാം എ.കെ.ജിയെ കുറിച്ച് പരാമർശിച്ചു പോയത്. വേണ്ടത്ര ആലോചിക്കാതെ, സോഷ്യൽ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച്, ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായവ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല..

എന്നാൽ സഖാക്കളുടെ ഒളിവുജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം . ലൈംഗികരാജകത്വം / അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങൾ ഏറെ. അഞ്ച് സെന്റ് എന്ന മലയാറ്റൂർ നോവലിലെ നായകൻ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാൽ മാർക്സിന്റെ ജീവിതത്തിൽ തന്നെയുണ്ട്. അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റൽ റദ്ദായി പോകുന്നില്ലല്ലോ. കമ്യുണിസ്റ്റുകാരും മനുഷ്യർ, ചിലപ്പോൾ വെറും മനുഷ്യർ. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുന്നു. ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കൾക്ക് പരിചയമുള്ളു. നിർഭാഗ്യവശാൽ ഇപ്പോൾ മറു കളത്തിലും കളിക്കാരുണ്ട് .ഗോൾ മുഖത്തേക്ക് പാഞ്ഞുകയറാൻ മിടുക്കരായ ചിലരും അവരിലുണ്ട്. സ്വയം റെഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല പൊരുതി മാത്രമെ ഇനി വിജയിക്കാനാവു.

എ.കെ.ജി കേരളത്തിന്റെ പ്രിയ ജനനായകൻ തന്നെ. അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട സന്തോഷത്തിൽ മരിക്കാൻ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ്. പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്വ വിലപ്പോവില്ല . ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരെ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരുകടന്ന രോഷപ്രകടനങ്ങൾ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എം.എൽ.എ ആയതിനാൽ ആട് - കോഴി വിതരണത്തേയും റോഡ് - പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത്, പ്ളീസ്...

 

Tags:    
News Summary - Facebook of Civic Chandran - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.