ഏഴംകുളം ക്ഷേത്രത്തിലെ തൂക്കക്കാരന്‍റെ കൈയിൽനിന്ന്​ കുഞ്ഞ്​ വീണ സംഭവം: മാതാവിനെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി

അടൂര്‍: ഏഴംകുളം ദേവീക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ തൂക്കക്കാരന്‍റെ കൈയില്‍നിന്ന്​ കുഞ്ഞ് പത്തടി താഴ്ചയിലേക്ക് വീണ സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും കേസിൽ പ്രതികളാക്കി. തൂക്കക്കാരൻ സിനുവിനെതിരെ ആദ്യം അടൂർ പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തിൽ ബാലാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പത്തനംതിട്ട ജില്ല ശിശുസംരക്ഷണ സമിതി ബാലാവകാശ കമീഷന് നൽകിയ റിപ്പോർട്ട് പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് തൂക്കക്കാരന്‍റെ കൈയിൽനിന്ന്​ വീണത്. ഉടന്‍ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു. കുഞ്ഞി​ന്‍റെ ഒരു കൈക്ക് പൊട്ടലുണ്ട്​.

തൂക്കക്കാരനെതിരെ അടൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം ബാലാവകാശകമ്മീഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പത്തനംതിട്ട ജില്ല ശിശു സംരക്ഷണ സമിതിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കാനും അടൂര്‍ പൊലീസിനെ നിര്‍ദ്ദേശം നല്‍കിയതിന് തുടര്‍ന്നാണ് കേസെടുത്തത് . 338 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - Ezhamkulam Devi Temple: the case of the baby falling from the hand of the weigher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.