തിരുവനന്തപുരം: 2020 മാർച്ച് മുതൽ മേയ് വരെ നിബന്ധനകൾ പരിശോധിക്കാതെ ആശ വർക്കർമാർക്ക് ഓണറേറിയവും നിശ്ചിത ഇൻസ െൻറീവും നൽകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാർച്ച് മുതൽ കോവിഡ് കാലയളവിൽ അധിക ഇൻസെൻറീവായി പ്രതിമാസം ആയിരം രൂപ നൽകും. സംസ്ഥാനത്തെ 26,475 ആശവർക്കർമാർക്ക് ഇതിൻെറ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശവർക്കർമാർ നിർവഹിക്കുന്നത്. വിദേശത്തുനിന്ന് വന്നവരുടെയും കോവിഡ് ബാധിത സംസ്ഥാനങ്ങളിൽനിന്ന് വന്നവരുടെയും പട്ടിക തയാറാക്കുക, അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെയും ജീവിത ശൈലി രോഗമുള്ളവരുടെയും പട്ടിക തയാറാക്കി ഡോക്ടർമാരുടെ നിർദേശാനുസരണം മരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങൾ ചെയ്യുന്നത് ആശ വർക്കർമാരാണെന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.