ഇരിട്ടി: കണ്ണൂര്‍ തില്ലങ്കേരി മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ബോംബുശേഖരവും മാരകായുധങ്ങളും പിടികൂടി. 14 സ്റ്റീല്‍ ബോംബ്, ബോംബ് നിറക്കുന്ന ഏഴു സ്റ്റീല്‍ കണ്ടെയിനര്‍, രണ്ടു വടിവാള്‍, രണ്ടു കത്തി, അഞ്ച് ഇരുമ്പുപൈപ്പുകള്‍, ബോംബ് നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ എന്നിവയാണ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ തില്ലങ്കേരി മേഖലയില്‍ റെയ്ഡ് നടത്തുന്നതിനിടയിലാണ് നൂഞ്ഞിങ്ങരമല മഠപ്പുരക്കടുത്ത കാട്ടില്‍ പാറക്കെട്ടിനിടയില്‍ പ്ളാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ചുവെച്ചനിലയില്‍ ബോംബും മാരകായുധങ്ങളും കണ്ടത്തെിയത്. ബി.ജെ.പി-സി.പി.എം അക്രമവും കൊലപാതകവും അരങ്ങേറിയ പ്രദേശത്തുനിന്നാണ് ബോംബും മാരകായുധങ്ങളും പിടിക്കപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് വരുംദിവസങ്ങളില്‍ പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍ റെയ്ഡ് നടത്തും. മുഴക്കുന്ന് എസ്.ഐ പി.എ. ഫിലിപ്, ബോംബ് സ്ക്വാഡ് എസ്.ഐ രാമചന്ദ്രന്‍, അഡീഷനല്‍ എസ്.ഐ രവീന്ദ്രന്‍, സീനിയര്‍ സി.പി.ഒ വിനയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.