കട്ടപ്പന: ഉപ്പുതറയിൽ ഗോൾഡ് കവറിങ് സ്ഥാപന ഉടമയുടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ വീട്ടുടമക്ക് ഗുരുതര പരിക്ക്. ഉപ്പുതറ ഫാത്തിമ ഗോൾഡ് കവറിങ് ഉടമ പക്കാവീട്ടിൽ എം. അൻസാരിയുടെ വീടിനുള്ളിലാണ് സ്ഫോടനമുണ്ടായത്. അൻസാരിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിൽസക്കായി പാലാ മാർ സ്ലീഹ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെ എട്ടോടെയുണ്ടായ സ്ഫോടനത്തിൽ വീടിെന്റ ചുവരുകൾ തകരുകയും മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഇലട്രോണിക്സ് ഉപകരണങ്ങൾ സ്ഫോടനത്തിൽ പൂർണമായും തകർന്നു. ഗ്യാസ് കത്തിച്ചപ്പോൾ തീ പടർന്നതാണെന്ന് കരുതിയെങ്കിലും ഗ്യാസ് സിലണ്ടർ വീടിനുള്ളിൽ സുരക്ഷിതമാണെന്ന് കണ്ടതോടെ ജനങ്ങളിൽ ആശങ്കയുമുണ്ടായി. വീട്ടിൽ അൻസാരി മാത്രമാണുണ്ടായിരുന്നത്. ഗ്യാസ് കത്തിച്ചപ്പോൾ തീയാളിയെന്നാണ് അൻസാരി പറഞ്ഞത്. എന്നാൽ, ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമെ സ്ഫോടന കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.