കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ 152 തസ്തികകൾ

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ 152 ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് II-60, ന​ഴ്‌​സി​ങ്​ ഓ​ഫീ​സ​ർ-47, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ ഗ്രേ​ഡ് II-33, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ-12 എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റും വി​വി​ധ ജി​ല്ലാ മേ​ധാ​വി​മാ​രും ഇ​ക്കാ​ര്യം ഉ​ട​ൻ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട് ചെ​യ്യും.

നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ​നി​ന്ന് നി​യ​മ​നം ന​ട​ത്തും. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ത​സ്തി​ക സൃ​ഷ്ടി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ ഫ​യ​ൽ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മ​ന്ത്രി​യെ സ​മീ​പി​ച്ചി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച് നി​യ​മ​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പാ​ണ് പാ​ലി​ച്ച​ത്. മാ​ത്ര​മ​ല്ല, ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് കാ​ര​ണം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് 12 മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ നാ​ലെ​ണ്ണം കാ​സ​ർ​കോ​ടാ​ണ്.

കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​രെ​യും അ​നു​വ​ദി​ച്ചു. ഓ​രോ ജി​ല്ല​യി​ലും അ​നു​വ​ദി​ച്ച ന​ഴ്‌​സി​ങ്​ ഓ​ഫീ​സ​ർ, ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് II , ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ ഗ്രേ​ഡ് II എ​ന്നി​വ​രു​ടെ എ​ണ്ണം ക്ര​മ​ത്തി​ൽ ബ്രാ​ക്ക​റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം (4,4,4), കൊ​ല്ലം (3,3,1), പ​ത്ത​നം​തി​ട്ട (2,3,1), ആ​ല​പ്പു​ഴ (2,5,3), കോ​ട്ട​യം (4,4,2), ഇ​ടു​ക്കി (1,2,1), എ​റ​ണാ​കു​ളം (4,7,4), തൃ​ശൂ​ർ (4,5,3), പാ​ല​ക്കാ​ട് (2,5,2), മ​ല​പ്പു​റം (4,6,2), കോ​ഴി​ക്കോ​ട് (4,4,2), വ​യ​നാ​ട് (1,2,1), ക​ണ്ണൂ​ർ (5,6,3), കാ​സ​ർ​കോ​ട് (7,4,4).

Tags:    
News Summary - 152 posts to strengthen family health centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.