ഹോട്ടലിലെ അടുപ്പിൽ നിന്നും പൊട്ടിത്തെറി: കടയുടമക്കെതിരെ കേസ്

റാന്നി: പെരുനാട് വയറൻമരുതിയിലെ ഒരു ഹോട്ടലിൽ ചൊവ്വാഴ്ച രാവിലെ അടുപ്പിൽ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടത് സംബന്ധിച്ച് റാന്നി ഡി.വൈ.എസ്.പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് വലിയ ശബ്ദം ഉയർന്നത്.

വിവരമറിഞ്ഞു പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറൻ മരുതി പുത്തൻ പറമ്പിൽ ശിവൻ കുട്ടി(65) യുടേതാണ് ഹോട്ടൽ. ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും, അതാവാം പൊട്ടിത്തെറിച്ച് ഉഗ്രശബ്ദത്തിനു കാരണമായതെന്നും വെളിപ്പെടുത്തി.

ആർക്കും ആളപായമില്ല. വിശദമായ ചോദ്യം ചെയ്യലിൽ, ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. റാന്നി ഡി.വൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.

പെരുനാട് എസ്.എച്ച്.ഒ വിഷ്ണുവിന്റെ നേതൃത്വത്തിൽ പെരുനാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക്ക് സംഘം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ജിതിൻ എന്നയാൾ കൊല്ലപ്പെട്ടതിന് പെരുനാട് പൊലീസ് എടുത്ത കേസിലെ ഒന്നാം പ്രതി നിഖിലിഷിന്റെ പിതാവാണ് ശിവൻകുട്ടി.

Tags:    
News Summary - Explosion from hotel's oven: Case filed against shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.