കേരളത്തിൽ കോവിഡ്​ വാക്​സിൻ നിർമാണം ലക്ഷ്യമിട്ട് വിദഗ്​ധ സമിതി; രോഗം​ ഭേദമായവർക്കായി ശ്വാസ്​ ക്ലിനിക്കുകൾ തുടങ്ങും

തിരുവനന്തപുരം: കോവിഡ്​ വാക്​സിൻ നിർമാണം ആരംഭിക്കാൻ ലക്ഷ്യമിട്ട്​ സംസ്ഥാന സർക്കാർ വിദഗ്​ധ സമിതിക്ക്​ രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ വാക്​സിൻ നിർമാണം ആരംഭിക്കാനാണ്​ ലക്ഷ്യമിടുന്നത്​. വൈ​റോളജിസ്​റ്റ്​ ഡോ. ജേക്കബ്​ ജോൺ (വെല്ലൂർ) ആണ്​ സമിതി അധ്യക്ഷൻ. നിലവിൽ വാക്​സിൻ നിർമാണം നടത്തുന്ന ബഹുരാഷ്​ട്ര കമ്പനികൾ ലാഭാധിഷ്​ഠിതമായി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ്​ സർക്കാർ ശ്രമം. ചികുൻഗുനിയ, നിപ അടക്കം വൈറൽ രോഗങ്ങൾ പടരുന്ന പ്രദേശം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്​സിൻ അടുത്ത വർഷം ആദ്യം ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കേന്ദ്ര നിർദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്കാണ്​ ആദ്യഘട്ടത്തിൽ നൽകുക. തെരഞ്ഞെടുപ്പും ആഘോഷങ്ങളും നടക്കുന്ന ഘട്ടമായതിനാൽ കോവിഡ്​ നിയന്ത്രണത്തിന്​ ശക്തമായ നടപടി കൈക്കൊള്ളും.

കോവിഡ്​ ഭേദമായവർക്ക്​ അടക്കം ശ്വാസകോശ രോഗ ചികിത്സക്ക്​ ശ്വാസ്​ ക്ലിനിക്കുകൾ ആരംഭിക്കും. നിലവിൽ 62,000 പേരാണ്​ ചികിത്സയിൽ. ഏറ്റവും കൂടുതൽ രോഗികൾ ഒക്​ടോബർ 25നായിരുന്നു. 97,000 രോഗികൾ. ഇപ്പോൾ കുറയുന്ന പ്രവണതയാണ്​ കാണിക്കുന്നത്​.

കോട്ടയം, ഇടുക്കി, വയനാട്​ ജില്ലകളിൽ രോഗികളുടെ എണ്ണം കൂടുന്ന പ്രവണതയുണ്ട്​. എറണാകളം മെഡിക്കൽ കോളജിലെ ഡോ. ഇ.സി. ബാബുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനു​േശാചിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ നിസ്വാർഥ സേവനം അനുഷ്ഠിച്ചവരോട്​ നാടി​െൻറ കടപ്പാട്​ അറിയിക്കുന്നതായും മുഖ്യമ​ന്ത്രി പറഞ്ഞു. 

Tags:    
News Summary - Expert committee aims to develop covid vaccine in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.