Posted On
date_range Updated On
date_range പോസ്റ്ററില്‍നിന്ന് പ്രമുഖരെ ഒഴിവാക്കൽ: ചോദിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിനോട്- തിരുവഞ്ചൂര്‍
കോട്ടയം: പോസ്റ്ററില്‍നിന്ന് പ്രമുഖരെ ഒഴിവാക്കിയത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റിനോടാണ് ചോദിക്കേണ്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. അതൊരു വിവാദമാക്കേണ്ട കാര്യമില്ല.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് പ്രധാനം. പ്രതിപക്ഷത്തിന്‍റെ സമഗ്രമായ ശക്തിപ്പെടലാണ് കേരളത്തില്‍ പാര്‍ട്ടിയുടെ പ്രധാനലക്ഷ്യം. അതിന് തടയിടാനുള്ള നമ്പറുകളുടെ ഭാഗമായി ചിലര്‍ തരൂരിന്‍റെ പേരുയര്‍ത്തി ബഹളം വെക്കുകയാണ്.
ആ കുഴിയിലൊന്നും തരൂര്‍ വീഴില്ല. അദ്ദേഹത്തെ ചിലര്‍ പ്രചാരണായുധമാക്കുന്നത് മനസ്സിലാക്കാനുള്ള ത്രാണി തരൂരിനുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.