മലപ്പുറം: നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന പരാതിയിൽ നടി വിൻ സി ആലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് വിൻസിയുടെ കുടുംബം മറുപടി നൽകിയത്.
കേസെടുക്കുന്ന കാര്യത്തിൽ പൊലീസിലും ആശയ കുഴപ്പം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടിയോട് സംസാരിച്ച ശേഷമായിരിക്കും മറ്റു നടപടികൾ.
അതേസമയം, ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഷൈനിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണെന്ന് പൊലീസ് കണ്ടെത്തി.
ഷൈന്‍ ടോം ചാക്കോക്കെതിരെ പൊലീസ് തല്‍ക്കാലം കേസെടുത്തേക്കില്ലെന്നാണ് വിവരം. എന്നാൽ, ഹോട്ടലിൽ പരിശോധനക്കിടെ എന്തിനാണ് ഷൈൻ ഇറങ്ങി ഓടിയെന്നതിനാണ് പൊലീസിന് വ്യക്തത വരേണ്ടത്.
ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ താരസംഘടനയായ ‘അമ്മ’ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.