ഹജ്ജ് വിമാന നിരക്കിലെ അമിത വർധന: നിരുത്തരവാദ മറുപടിയുമായി എ.പി. അബ്ദുല്ലക്കുട്ടി

കോഴിക്കോട്: കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന നിരക്കിലെ അമിത വർധന സംബന്ധിച്ച മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് നിരുത്തരവാദ മറുപടിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. ചെറിയ നിരക്കിൽ 'മീഡിയവൺ' വിമാനം കൊണ്ടുവന്നാൽ നിരക്ക് കുറക്കാമെന്നും ചാനൽ ലേഖകനോട് എ.പി. അബ്ദുല്ലക്കുട്ടി പ്രതികരിച്ചത്.

കഴിഞ്ഞ വർഷം ബോംബെയും അഹമ്മദാബാദും തമ്മിൽ 50,000 രൂപയുടെയും ബോംബെയും കോഴിക്കോടും തമ്മിൽ 30,000 രൂപയുടെയും വ്യത്യാസമുണ്ടായിരുന്നു. ഹജ്ജ് സർവീസിന് ആഗോള ടെൻഡറാണ് വിളിക്കുന്നത്. ഇതിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ഒന്നും ചെയ്യാനാവില്ല.

ടെൻഡറിന്‍റെ ഭാഗമായിട്ടാണ് വിമാന നിരക്ക് നിശ്ചിക്കുന്നത്. ഇതിൽ ഹജ്ജ് കമ്മിറ്റി ഇടപെടാനാവില്ല. നിലവിലെ വിമാന നിരക്കിൽ റീ ടെൻഡറിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന നിരക്കിലെ അമിത വർധന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​വ​രി​ൽ നി​ന്ന് കൊ​ച്ചി, ക​ണ്ണൂ​ർ വിമാനത്താവളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​രെ​ക്കാ​ൾ ഇ​ര​ട്ടി​യോ​ളം ചാ​ർ​ജ് ഈ​ടാ​ക്കാ​നാണ് എ​യ​ർ ഇ​ന്ത്യ​യു​ടെ നീ​ക്കം.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോടിലേത് 1,65,000 രൂപയാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78 ശതമാനം പേരും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് യാത്ര ചെയ്യുക. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്.

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും 11,556 തീർഥാടകരാണ് ഹജ്ജ് തീർഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രക്ക് അപേക്ഷ നൽകിയിരുന്നു.

ഹജ്ജ് വിമാന നിരക്കിലെ വർധനക്കെതിരെ മുസ് ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ച നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Excessive hike in Haj flight fare: with irresponsible reply ap abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.