കണ്ണൂർ സർവകലാശാലയില്‍ ചോദ്യ പേപ്പര്‍ മാറിനല്‍കി; രണ്ടാം സെമസ്​റ്റര്‍ ബിരുദ പരീക്ഷകൾ മാറ്റി

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ര​ണ്ടാം സെ​മ​സ്​​റ്റ​ർ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​ർ മാ​റി​ന​ൽ​കി. ക​ണ്ണൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ലാ​ണ് വ്യാ​​​ഴാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​റു​ക​ൾ ബു​ധ​നാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക്ക്​ വി​ത​ര​ണം ചെ​യ്ത​ത്.

ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ 'റീ​ഡി​ങ്സ് ഓ​ൺ ജ​ൻ​ഡ​ർ' എ​ന്ന​തി​‍െൻറ ചോ​ദ്യ പേ​പ്പ​റാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന 'റീ​ഡി​ങ്സ് ഓ​ൺ ലൈ​ഫ് ആ​ൻ​ഡ്‌ നേ​ച്ച​ർ' പ​രീ​ക്ഷ​ക്ക്​ ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്ച ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ര​ണ്ടാം സെ​മ​സ്​​റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, മ​റ്റ് ദി​വ​സ​ങ്ങ​ളി​ലെ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ക്ക് മാ​റ്റ​മി​ല്ല. ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ പ​രീ​ക്ഷ​ മാ​റ്റ​മി​ല്ലാ​തെ വ്യാ​ഴാ​ഴ്ച ത​ന്നെ ന​ട​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - exam question paper issue at Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.