സ്പ്രിൻക്ലർ വിവാദം: എക്സാലോജിക്​ വെബ്സൈറ്റ് അടിമുടി മാറി വീണ്ടും പ്രത്യക്ഷപ്പെട്ടു EXCLUSIVE

ബംഗളൂരു: ഡാറ്റ കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടു നിൽക്കെ, ആരോപണമുനയിൽ നിൽക്കുന്ന മുഖ്യമ ന്ത്രി പിണറായി വിജയ​​​െൻറ മകൾ വീണയുടെ ഉടമസ്ഥതയിലുളള കമ്പനിയുടെ വെബ്സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ബംഗളൂര ു ഹെബ്ബാൾ ഗംഗാനഗർ ആസ്ഥാനമായ എക്സാലോജികി​​​െൻറ വെബ്സൈറ്റാണ് വീണ്ടും പ്രവർത്തനക്ഷമമായത്.

കഴിഞ്ഞ കുറച്ചു ദ ിവസമായി വെബ്സൈറ്റ് പ്രവർത്തനരഹിതമായിരുന്നു. തുടർന്നാണ്​ അടിമുടി മാറിയാണ് എക്സാലോജികിന്‍റെ പുതിയ വെബ്ൈസറ്റ് ഞായറാഴ്​ച വീണ്ടും പ്രത്യക്ഷപ്പെട്ടത്​. സ്പ്രിൻക്ലർ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ െഎ.ടി കമ്പനിക്ക് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഇരു കമ്പനികളുടെയും വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ മറച്ചുവെക്കപ്പെട്ടതായും ഇതു സംബന്ധിച്ച് പി.ടി. തോമസ് എം.എൽ.എ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ഏറെ മാറ്റങ്ങൾ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലു​ം വെബ്​​ൈസറ്റ് മാറ്റി രൂപകൽപന ചെ്​യ്​തിരിക്കുന്നുവെന്ന്​ ​എക്​സാലോജികി​​​െൻറ ലിൻകെഡിൻ പ്രൊഫൈലിൽ കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​. 2014 സെപ്​റ്റംബറിൽ ആരംഭിച്ച കമ്പനിയുടെ ഇതുവരെയുള്ള ട്രാക്ക് റെക്കോർഡുകളൊന്നും പുതിയ വെബ്സൈറ്റിലില്ല.

മാനേജിങ്​ ഡയറക്ടർ ഉൾപ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട ആരുടെയും പേരുവിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. കോൺടാക്ട് ചെയ്യാൻ ഒരു ഫോൺ നമ്പർ നൽകിയതിനൊപ്പം വാട്ട്സ്ആപ് മെസേജ് വഴി ബന്ധപ്പെടാനുള്ള സൂചനയുമാണ് നൽകിയിട്ടുള്ളത്. പ്രൊഡക്ട്സ് റിവ്യൂ വൈകാതെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുമെന്നും വെബ്സൈറ്റിൽ പറയുന്നു.

Tags:    
News Summary - exalogic-solutions re open website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.