എക്സാലോജിക്​: വീണ വിജയന്‍റെ കൈയിൽ മുഴുവൻ രേഖയുമുണ്ടെന്ന്​ എം.എ. ബേബി

ആലപ്പുഴ: എക്സാലോജിക്​ കമ്പനിയുടെ ​പ്രവർത്തനം സുതാര്യമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയ​ന്‍റെ പക്കൽ മുഴുവൻ രേഖയുമുണ്ടെന്നും​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട്​ വീണയുടെ കമ്പനിക്ക്​​​ ഒരു ബന്ധവുമില്ല. അവരുടെ ബംഗളൂരുവിലെ എക്സാലോജിക് കമ്പനിക്ക്​​ ചില​ സേവനം കിട്ടാൻ എഴുതി തയാറാക്കിയ സുതാര്യമായ കരാറാണ്​. ആ കരാർ അനുസരിച്ച്​ സേവനദാതാവായ കമ്പനിക്ക്​ മാസം കൃത്യമായി അഞ്ചുലക്ഷം നൽകണമെന്ന്​ വ്യവസ്ഥയുണ്ട്​.

വീണ വിജയൻ സേവനത്തിന്​ വാങ്ങിയ 1.72 കോടിക്ക്​ മുഴുവൻ രേഖയുമുണ്ട്​. സേവനം ​​കൊടുത്തിട്ടുണ്ടോയെന്ന്​ അന്വേഷിച്ച്​ കണ്ടുപിടിക്കട്ടെ. സേവനം അളന്നുതൂക്കി മൂല്യം കണക്കാക്കാനാവില്ലെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ പറഞ്ഞു.

കേ​ന്ദ്രസർക്കാർ ഏജൻസിയായ ആർ.ഒ.സിയുടെ അന്വേഷണം നടക്കുന്നതിനാൽ എസ്​.എഫ്​.ഐ.ഒയുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന്​ ചോദ്യമുയർത്തിയാണ്​ കോടതിയിൽ പോയത്​. കേരളത്തിലെ മാധ്യമപ്രവർത്തകർക്ക്​ സി.എം.ആർ.എൽ നൽകിയ 16 കോടിയെക്കുറിച്ച്​ ആരും അന്വേഷിക്കുന്നില്ല. ഏതൊക്കെ മാധ്യമങ്ങൾക്കാണ്​ പണം കിട്ടിയതെന്ന്​ ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയ നേതാക്കൾക്ക്​ പണം കൊടുത്തതിലും വിഷയമില്ല. വീണയുടെ കമ്പനിക്ക്​ സേവനത്തിനായി മാസം അഞ്ചുലക്ഷം ​കൊടുത്തതാണ്​ വലിയ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Exalogic: MA Baby says Veena Vijayan has the entire document

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.