തിരുവനന്തപുരം: സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഒരു വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 2000 രൂപ വീതം ഈ ഓണക്കാലത്ത് എക്സ്ഗ്രേഷ്യ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്ക് എക്സ്ഗ്രേഷ്യ ഇനത്തിൽ 2000 രൂപയും 10 കിലോ അരിയുടെ തുകയായി 250 രൂപയും ഉൾപ്പെടെ 2250 രൂപ നൽകും. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എക്സ്ഗ്രേഷ്യ ഇനത്തിൽ 2000 രൂപയും ഓണക്കിറ്റായി 20 കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിച്ചെണ്ണയും നൽകും.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ബോണസ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സർക്കാർ ബോണസ് മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലും ലേബർ കമീഷണറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലും സ്ഥാപനങ്ങളിൽ നടക്കുന്നെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.