കോഴിക്കോട്: തെരുവുയുദ്ധത്തിലേക്ക് വളർന്ന ആഭ്യന്തര തർക്കത്തിന് പിന്നാലെ ഐ.എൻ.എല്ലിനെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു. ജനകീയാസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെപോലും ഉൾപ്പെടുത്തിയില്ല. 17ാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
എം.എൽ.എമാരില്ലാത്ത കേരള കോൺഗ്രസ് സ്‌കറിയ വിഭാഗത്തിനു പോലും പരിപാടിയിൽ ക്ഷണമുണ്ട്. ഇതുവഴി കൃത്യമായ സന്ദേശമാണ് എല്‍.ഡി.എഫ് നല്‍കുന്നത്. ഒന്നുകില്‍ ഒരുമിച്ച് പോവുക അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്ക് എന്ന നയമാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്.
നേരത്തെ ഐ.എൻ.എല്ലിനെ ഒഴിവാക്കി സർക്കാർ ഹജജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. എല്‍.ഡി.എഫിന്‍റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഐ.എന്‍.എല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.