കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ചൊല്ലി കോൺഗ്രസിൽ കലഹം. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു. എന്നാൽ ഇരുവരേയും തള്ളിയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.
ജമാ അത്തെ ഇസ്ലാമി മതേതര സംഘടനയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം യു.ഡി.എഫിന് നേട്ടമുണ്ടാക്കിയെന്നും കെ. മുരളീധരന് അഭിപ്രായപ്പെട്ടിരുന്നു. പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കിയാല്‍ പ്രവര്‍ത്തകര്‍ അനുസരിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനും രംഗത്തു വന്നിരുന്നു.
എന്നാൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ലെന്നും പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍ യു.ഡി.എഫ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ അവസാനവാക്ക് തന്‍റേതാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.