യുറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾ കേരളത്തിൽ നിന്ന്​ മടങ്ങുന്നു

തിരുവനന്തപുരം: യുറോപ്പ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ കേരളത്തിൽ നിന്ന്​ മടങ്ങുന്നു. തിരുവനന്തപ ുരം വിമാനത്താവളത്തിൽ നിന്ന്​ പ്രത്യേക വിമാനത്തതിലാണ്​ ഇവർ യാത്ര തിരിക്കുക. 232 വിദേശപൗരൻമാരെയാണ്​ കേരളത്തിൽ മട ക്കി അയക്കുക​.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദേശപൗരൻമാരെ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത്​ എത്തിച്ചിരുന്നു. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ നിരവധി വിദേശപൗരൻമാർ കേരളത്തിൽ കുടുങ്ങിയിരുന്നു. വൈറസ്​ ബാധയെ തുടർന്ന്​ വ്യോമഗതാഗതം നിലച്ചതോടെയാണ്​ വിദേശപൗരൻമാർ കുടുങ്ങിയത്​.

അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ ലോക്​ഡൗൺ തീരുന്ന ഏപ്രിൽ 14 വരെ നിരോധനമുണ്ടെങ്കിലും കാർഗോ വിമാനങ്ങൾക്കും പ്രത്യേക വിമാനത്തിനും അനുമതിയുണ്ട്​.

Tags:    
News Summary - Europe county tourist kerala exit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.