എം.എസ്.എം പ്രീ പ്രോഫ്കോൺ അഹ്‌ലെ ഹദീസ് ജന.സെക്രട്ടറി ശൈഖ് മുഹമ്മദ് ഹാറൂൺ സനാബിൽ ഉദ്ഘാടനം ചെയ്യുന്നു

ധാർമ്മിക ബോധമുള്ള തലമുറയുണ്ടാകേണ്ടത് സമൂഹത്തിൻ്റെ നിലനിൽപ്പിന് അനിവാര്യം: എം.എസ്.എം

ന്യൂഡൽഹി: ധാർമ്മികവും,സദാചാര ബോധവുമുള്ള തലമുറയുണ്ടാവേണ്ടത് സമൂഹത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ജംഇയ്യത്തെ അഹ്ലെ ഹദീസ് ജന.സെക്രട്ടറി ശൈഖ് മുഹമ്മദ് ഹാറൂൺ സനാബിൽ അഭിപ്രായപ്പെട്ടു.ആലപ്പുഴയിൽ നടക്കുന്ന 26മത് പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിൻ്റെ ഭാഗമായി എം.എസ്.എം ഡൽഹി ചാപ്റ്റർ സംഘടിപ്പിച്ച പ്രീ പ്രോഫ്കോൺ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രോഗ്രാം കൺവീനർ അഫ്സൽ യൂസഫ് അധ്യക്ഷനായി.ഫർഹാൻ തൗക്കീർ ഫാറൂഖി,ഫർഹാൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി.ഡൽഹി കെ.എം.സി.സി ജന.സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം, അബ്ദുല് ഹാദി,റിശാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Ethical generation is essential for society's survival: MSM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.