എറണാകുളം ജില്ലയിൽ 837പേർക്ക് കൂടി കോവിഡ്; 336 പേർക്ക് രോഗമുക്തി

എറണാകുളം: ജില്ലയിൽ ഇന്ന് 837പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -13, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 688, ഉറവിടമറിയാത്തവർ -115, ആരോഗ്യ പ്രവർത്തകർ-11, ഐ.എൻ.എച്ച്.എസ്‌ - 10 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇന്ന് 336 പേർ രോഗ മുക്തി നേടി. ഇതിൽ 333 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ്.

2242 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27891 ആണ്. ഇതിൽ 26154 പേർ വീടുകളിലും 159 പേർ കോവിഡ് കെയർ സെന്‍ററുകളിലും 1578 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. അതേസമയം, നിരീക്ഷണ കാലയളവ് അവസാനിച്ച 1413 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

202 പേരെ ആശുപത്രിയിൽ/ എഫ്.എൽ.റ്റി.സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ്.എൽ.റ്റി.സികളിൽ നിന്ന് 267 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10618 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളജ് -213

• പി.വി.എസ് - 37

• സഞ്ജീവനി - 93

• സ്വകാര്യ ആശുപത്രികൾ - 982

• എഫ് എൽ റ്റി സികൾ - 1516

• വീടുകൾ - 7777

ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11455 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1486 സാമ്പിളുകൾ കൂടി പരിശോധക്ക് അയച്ചിട്ടുണ്ട്. അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1059 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി 2418 സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. 548 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 179 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐ.സി.യു പരിശീലന പരിപാടിയുടെ ആദ്യത്തെ ബാച്ചിന്‍റെ പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്‍റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്.

ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺലൈൻ പരിശീലനം ആണ് നൽകുന്നത്. കൂടാതെ കോവിഡ് രോഗികളിൽ മാനസിക സമ്മർദ്ദങ്ങളെ ലഘുകരിക്കുന്നതിനു അനുവർത്തിക്കേണ്ട മാർഗങ്ങളെ കുറിച്ച് ഐ.സി.ഡി.എസ് കൗൺസിലെർസിന് ഓൺലൈൻ ബോധവത്കരണം നടത്തി

വാർഡ് തലത്തിൽ 4615 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 45 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തതായി ജില്ലാ കലക്ടർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.