പി.സി. ജോർജിനെതിരായ വിധി വിദ്വേഷ പ്രചാരകർക്കുള്ള താക്കീത് -ഈരാറ്റുപേട്ട മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി

ഈരാറ്റുപേട്ട (കോട്ടയം): നിരന്തരം വർഗീയ വിഷം ചീറ്റി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചിരുന്ന പി.സി. ജോർജിനെ റിമാൻഡ് ചെയ്ത നടപടി വിദ്വേഷ പ്രചാരകർക്കുള്ള താക്കീതാണെന്ന് ഈരാറ്റുപേട്ട മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി.

നാടിന്‍റെ മതേതര ജനാധിപത്യമൂല്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടപടിയാണിത്. രാജ്യത്തെ നിയമവ്യസ്ഥയെ വെല്ലിവിളിച്ച പി.സി. ജോർജിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടി, ഇത്തരം വർഗീയ വാദികൾക്കും വിദ്വേഷ പ്രചാരകർക്കുമുള്ള താക്കീത് കൂടിയാണ്.

നിയമപരമായി പോരാടിയ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രവർത്തനം അഭിനന്ദനീയമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങൾക്കും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ ഇ.എം.സി.സിയുടെ പിന്തുണ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Eratupetta Muslim Coordination Committee about PC George remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.