മാധ്യമ സൃഷ്ടിയെന്ന വാദം പൊളിഞ്ഞു; തനിക്കെതെിരെ ചില സംശയങ്ങൾ പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചതായി ഇ.പി

തിരുവനന്തപുരം : സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ റിസോർട് വിവാദം ഉന്നയിച്ചെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല പി. ജയരാജൻ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണുണ്ടായതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ.പി. ജയരാജൻ വ്യക്തമാക്കി.

ഇതോടെ, ഇതുവരെ മാധ്യമ സൃഷ്ടി എന്നാണ് ഈ ആരോപണത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നത്. എന്നാൽ ഇ.പി. ജയരാജൻ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കുകയാണ്. രമേഷിന് റിസോ‍ർട്ടിൽ പിടിമുറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ തന്റേ പേര് വലിച്ചിഴച്ചതാണെന്ന ആരോപണമാണ് ഇ.പി. ഉന്നയിക്കുന്നത്.

എന്നാൽ, വിവാദമുയർന്ന സാഹചര്യത്തിൽ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ് ഇ.പി. ജയരാജന്‍റെ കുടുംബം. ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജെയ്‌സണിന്റെയുമാണ് ഓഹരി വിൽക്കുന്നത്. 91.99 ലക്ഷത്തിന്റെ ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് നിലവിൽ വ്യക്തമാകുന്നത്. വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജിന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - EPJayarajan on Criticism within CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.