വോട്ട്‌ ചോദിച്ചു വരാൻ ലീഗിന്‌ നാണമില്ലേയെന്ന്‌ ഇ.പി. ജയരാജൻ

കുമ്പള: തങ്ങൾ ജയി‌പ്പിച്ചു വിട്ട എം.എൽ.എ തട്ടിപ്പ്‌ കേസിൽ പ്രതിയായി ജയിലിൽ കിടന്നിട്ടും വീണ്ടും വോട്ട്‌ ചോദിച്ച്‌ വരാൻ നാണമില്ലേയെന്ന്‌ മന്ത്രി ഇ.പി. ജയരാജൻ. മഞ്ചേശ്വരം മണ്ഡലത്തിൽ എൽ.ഡി.എഫ്‌ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറ്റിങ്‌ എം.എൽ.എ സ്വന്തം പാർട്ടിക്കാരെയാണ്‌ പറ്റിച്ചത്‌. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ മടങ്ങിയവരുടെയും ജോലിയിൽനിന്ന്‌ വിരമിച്ചവരുടേയും ജീവിത സമ്പാദ്യമാണ്‌ തട്ടിയെടുത്തത്‌. ഇതിന്‌ വോട്ടർമാർ മറുപടി പറയിപ്പിക്കും. ബി.ജെ.പിയും ലീഗും മതത്തി​‍െൻറ പേരിൽ ധ്രുവീകരണമുണ്ടാക്കി വോട്ടുതട്ടുന്നത്‌ ഇത്തവണ അവസാനിക്കും.

മഞ്ചേശ്വരം അതി​‍െൻറ പൈതൃകത്തിലേക്ക്‌ മടങ്ങും. പുതിയ മഞ്ചേശ്വരം ഉയർന്നുവരും. സംസ്ഥാന സർക്കാരി​‍െൻറ വികസന നേട്ടങ്ങൾ മണ്ഡലത്തിലും ലഭ്യമാക്കും. എല്ലാ കാര്യങ്ങൾക്കും കർണാടകയെ ആശ്രയിക്കുന്ന അവസ്ഥ മാറ്റണം. വികസനമെത്തിക്കാനും ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനും കഴിയുന്ന ജനപ്രതിനിധി മഞ്ചേശ്വരത്തു നിന്നുണ്ടാകുമെന്ന്‌ ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - EP Jayarajan, Muslim league, Assembly election 2021,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.