തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി. ജയരാജന് ഇന്നലെ തിരക്കൊഴിഞ്ഞ ദിവസം. പതിവിന് വിപരീതമായി ഇന്നലെ അദ്ദേഹത്തെ കാണാന്‍ അതിഥികളായി അധികമാരുമത്തെിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരും ചിലനേതാക്കളും ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ മാത്രമാണ് ശനിയാഴ്ച മന്ത്രിമന്ദിരമായ വഴുതക്കാട് സാനഡുവിലത്തെിയത്.
പതിവുപോലെ സ്റ്റാഫ് അംഗങ്ങളില്‍ ചിലരും അവിടത്തെന്നെയുണ്ടായിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ വലിയ നിരതന്നെ അദ്ദേഹത്തിന്‍െറ പുതിയ വിശേഷങ്ങള്‍ അറിയാനായി സാനഡുവിന് മുന്നില്‍ തമ്പടിച്ചെങ്കിലും ആര്‍ക്കും മുഖംകൊടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഉച്ചവരെ അദ്ദേഹം വസതിയില്‍ തന്നെ ചെലവഴിച്ചു. ഇതിനിടെ പാര്‍ട്ടി നേതാക്കളുമായും മറ്റ് മന്ത്രിമാരുമായും അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഉച്ചക്കുശേഷം കണ്ണൂരിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് യാത്ര വേണ്ടെന്നുവെച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ തല്‍ക്കാലം അദ്ദേഹം കണ്ണൂരിലേക്ക് പോകുന്നില്ളെന്നും തലസ്ഥാനത്തു തന്നെ തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.