Posted On
date_range Updated On
date_range മാണിയെ സ്വാഗതം ചെയ്ത് ജയരാജൻ
കോട്ടയം: കെ.എം. മാണിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി അദ്ദേഹം നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മാണിയെ എൽ.ഡി.എഫിൽ എടുക്കുന്നതിനെ സി.പി.െഎ നേതാവ് കാനം രാജേന്ദ്രൻ എതിർെത്തങ്കിൽ അത് അദ്ദേഹത്തിെൻറ വ്യക്തിപരമായ അഭിപ്രായമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകും. ഒാരോരുത്തരെക്കുറിച്ച് ആരെല്ലാം ആക്ഷേപങ്ങൾ പറഞ്ഞിട്ടുണ്ട്, പിന്നീട് നിലപാട് മാറ്റേണ്ടിയും വന്നിട്ടുണ്ട്^ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.