സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജൻ ഇന്ന് തൃശൂരിൽ പ​ങ്കെടുക്കും

സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ. പി ജയരാജന്‍ സി.പി.എം ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്ര ഇന്ന് തൃശൂരിലെത്തുമ്പോള്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഇ.പിയുടെ തീരുമാനം. പരിപാടിയില്‍ പങ്കെടുക്കാനായി ഇ.പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിക്കും.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തില്ല. കണ്ണൂരിൽ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാതെയാണ് ജയരാജന്‍ നേതൃത്വത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ച ചടങ്ങില്‍ ഇ.പി എത്തിയതും ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചതും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. തൃശൂരിൽ നടക്കുന്ന പൊതുസ്വീകരണ പരിപാടിയില്‍ എവിടെയെങ്കിലും ജയരാജന്‍ പങ്കെടുക്കും. 

Tags:    
News Summary - EP Jayarajan to participate in CPM janakeeya prathirodha jadha in Thrissur today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.