കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതമെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട്, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. കൊച്ചിയിൽ നിന്ന് കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ജി.ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമാണ്.

കോൺഗ്രസ്‌ ഇത് പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്. അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തിരുപത് വര്‍ശം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്തിനെന്നറിയില്ല.

മാത്രമല്ല ഒരു നേതാവ് എന്നുമാത്രമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തനിക്ക് എതിരെ ആരോപണം ഉണ്ടായപ്പോൾ സ്ഥാനത് നിന്ന് മാറി. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്നു. അത് സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - EP Jayarajan says the handshake controversy is baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.