നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞുവെന്ന്​ ഇ.പി ജയരാജൻ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഇ.പി ജയരാജൻ. കുറ്റവിമുക്തനായപ്പോൾ തന്നെ മന്ത്രിസഭ വിപുലീകരണത്തിൽ പരിഗണിച്ചു. മന്ത്രിസഭയിൽ പോരായ്മ ഉണ്ടായിട്ടില്ല. ഒരു തരത്തിലുള്ള പരാതികളും ഇല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

വ്യവസായ വികസനത്തിനു വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ്​ ലക്ഷ്യം. തർക്കങ്ങളുടെ പേരിൽ വ്യവസായ മുരടിപ്പ്​ ഉണ്ടാകില്ല.വ്യവസായികൾക്ക്​ ധൈര്യപൂർവം കേരളത്തിലേക്ക്​ കടന്നു വരാമെന്നും അദ്ദേഹം വ്യക്​തമാക്കി. വിവാദം ഉയർന്നപ്പോൾ രാജിവെക്കാനുള്ള തീരുമാനം ശരിയായിരുന്നു. ഇല്ലെങ്കിൽ താനും പാർട്ടിയും കൂടുതൽ വേട്ടയാടപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചു വരവിനെ പ്രശ്നമായല്ല കാണുന്നത്. എല്ലാ പ്രവർത്തനങ്ങളും സസൂക്ഷമ നിരീക്ഷണം ഉണ്ടാകും. എപ്പോഴും ജാഗ്രത ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ജയരാജൻ പറഞ്ഞു. ഇ.പി ജയരാജനെ മ​ന്ത്രിസഭയിലേക്ക്​ തിരികെ കൊണ്ടുവരാൻ സി.പി.എം സംസ്ഥാന കമ്മിറ്റി ശിപാർശ ചെയ്​തിരുന്നു. വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാണ്​ ഇ.പി ജയരാജന്​ ലഭിക്കുക. 

Tags:    
News Summary - E.P Jayarajan on ministary coming-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.